റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊവിഡ് വാക്‌സിന്‍ ഡോസുകള്‍ അനുവദിച്ചതില്‍ സംസ്ഥാനങ്ങളോട് വിവേചനം കാണിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

January 14, 2021 - 5:32 pm

ന്യൂഡൽഹി: കൊവിഡ് വാക്‌സിന്‍ ഡോസുകള്‍ അനുവദിച്ചതില്‍ ഒരു സംസ്ഥാനത്തോടും വിവേചനം കാണിച്ചില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍.

1.65 കോടി ഡോസ് കൊവിഷീല്‍ഡ്, കോവാക്‌സിനുകളാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി അനുവദിച്ചത്. അത് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും വിതരണം ചെയ്തതിൽ വിവേചനം പുലർത്തിയിട്ടില്ല.

ഡാറ്റാബേസിന്റെ അടിസ്ഥാനത്തിലാണ് വാക്‌സിനുകള്‍ അനുവദിച്ച്‌ നല്‍കിയിട്ടുള്ളത്. അതു കൊണ്ട് വിവേചനം ഉണ്ടായോ എന്ന ചോദ്യം പ്രസക്തമല്ലെന്നും കേന്ദ്രം വ്യക്തമാക്കി.

വരുന്ന ദിവസങ്ങളില്‍ കുറവുകള്‍ നികത്തും വാക്‌സിന്‍ വിതരണത്തിന്റെ തുടക്കം മാത്രമേ ആയിട്ടുള്ളൂ. അതിനാല്‍ ആശങ്ക വേണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *