റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭാര്യയെ വീട്ടു തടങ്കലിലാക്കി ഭർത്താവ് വീടിന്റെ ഗേറ്റ് വെല്‍ഡ് ചെയ്തു

January 8, 2021 - 9:09 pm

മുണ്ടക്കയം: കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയെ വീട്ടു തടങ്കലിലാക്കി ഭർത്താവ് വീടിന്റെ ഗേറ്റ് വെല്‍ഡ് ചെയ്തു. സംഭവത്തില്‍ ഭര്‍ത്താവിനെയും മകനെയും മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തു. ഇളങ്കാട് വയലില്‍ വര്‍ക്കി (58), മകന്‍ ജെറിന്‍ (22) എന്നിവരാണ് പിടിയിലായത്.

വര്‍ക്കിയുടെ ഭാര്യ ജെസി(55) യെ പോലീസെത്തി ഗേറ്റ് മുറിച്ചു മാറ്റി രക്ഷപ്പെടു ത്തി.

ഇരുനില വീടിന്റെ താഴത്തെ നിലയില്‍ ജെസിയും മുകളിലെ നിലയില്‍ വര്‍ക്കിയും ഇളയമകനും താമസിക്കുകയായിരുന്നു.

ഭർത്താവും മകനും ചേര്‍ന്ന് വീട്ടില്‍ പൂട്ടിയിട്ട വിവരം ജെസി പഞ്ചായത്തംഗം സിന്ധു മുരളീധരനെ ഫോണിലൂടെ അറിയിക്കുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. സജിമോന്‍ കളക്ടറുമായി ബന്ധപ്പെട്ടതിനെത്തുടര്‍ന്നാണ് പോലീസെത്തി വീട്ടമ്മയെ രക്ഷപ്പെടുത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *