റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ കാര്‍ തട്ടുകടയിൽ ഇടിച്ചുകയറി തലകീഴായി മറിഞ്ഞു

December 30, 2020 - 9:08 pm

ഭോപ്പാല്‍: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. രാജസ്ഥാനിലെ സൂര്‍വാളില്‍ വച്ച്‌ ബുധനാഴ്ച(30/12/2020) രാവിലെയായിരുന്നു അപകടം. പുതുവര്‍ഷം ആഘോഷിക്കുന്നതിനായി അസ്ഹറൂദ്ദീനും കുടുംബവും രന്തംബോരിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത് എന്നാണ് റിപ്പോര്‍ട്ട്.

അസ്ഹറുദ്ദീന്‍ സഞ്ചരിച്ച വണ്ടി ഒരു തട്ടുകടയില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. തട്ടുകടയിലെ ജീവനക്കാരനാണ് പരിക്കേറ്റത്. ഇയാളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്ന അസ്ഹറുദ്ദീനും കുടുംബത്തിന് പരിക്കുകളൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ട്.

വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ തന്നെ പോലീസ് അപകടസ്ഥലത്തെത്തി. അസ്ഹറുദ്ദീനും കുടുംബവും ഹോട്ടലിലേക്ക് മാറിയതായി പൊലീസ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *