തിരുവില്വാമല പഞ്ചായത്തിൽ നറുക്കെടുപ്പിലൂടെ ബിജെപി അധികാരത്തിൽ

പാലക്കാട്: തിരുവില്വാമല പഞ്ചായത്ത് ഭരണം നറുക്കെടുപ്പിലൂടെ ബിജെപിക്ക്. ആറു സീറ്റുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു ബിജെപി.

പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളായി ബിജെപിയില്‍ നിന്ന് സ്മിത സുകുമാരനും യുഡിഎഫില്‍ നിന്ന് പത്മജയും എല്‍ഡിഎഫില്‍ നിന്ന് വിനിയും മത്സരിച്ചു. യു ഡി എഫിനും ബിജെപിക്കും ആറു വീതം വോട്ടുകള്‍ ആണ് ആദ്യ ഘട്ടത്തില്‍ ലഭിച്ചത്. രണ്ടാം ഘട്ട വോട്ടെടുപ്പില്‍ ഇടത്പക്ഷത്തിന്റെ വോട്ടുകള്‍ അസാധു ആയി.

ഇതോടെ, യു ഡി എഫും ബിജെപിയും ഒപ്പത്തിനൊപ്പമായി. തുടർന്ന് നറുക്കെടുപ്പ് നടത്തി വിജയിയെ പ്രഖ്യാപിക്കുകയായിരുന്നു.

Share
അഭിപ്രായം എഴുതാം