നെടുമങ്ങാട്: മകന്റെ മര്‍ദ്ദനമേറ്റ് വയോധിക മരിച്ചു. കരകുളം കലാഗ്രാമം മേലവറത്തല വീട്ടില്‍ നന്ദിനി (72) ആണ് മരിച്ചത്. സംഭവത്തില്‍ മകന്‍ ഷിബു(48)അറസ്റ്റിലായി. കഴിഞ്ഞ് ദിവസം രാത്രി പതിനൊന്നരമണിയോടെ മദ്യപിച്ചെത്തിയ മകന്‍ അമ്മയെ മര്‍ദ്ദിക്കുകയായിരുന്നു. അടുത്ത ദിവസം രാവിലെ അരുവിക്കര സേറ്റേഷനിലെത്തി അമ്മ മരിച്ചെന്ന് അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന സൂചന ലഭിച്ചത്.
മുഖത്തും ശരീരത്തും മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ ഉണ്ടായിരുന്നു. പോസ്റ്റമോര്‍ട്ടത്തില്‍ മരണത്തിന് കാരണം മര്‍ദ്ദനമാണെന്ന സ്ഥിരീകരിച്ചതോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. 14 വര്‍ഷം ഇയാള്‍ പട്ടാളത്തിലായിരു ന്നു .ഇയാളുടെ ഭാര്യ വര്‍ഷങ്ങള്‍ക്കുമുമ്പ് ഉപേക്ഷിച്ചു പോയിരുന്നു. അമ്മയും മകനും തനിയെയാണ് വീട്ടിലുണ്ടായിരുന്നത്. മദ്യപിക്കുന്നത് തടയാനും വഴക്കുപറയുന്നതിനും ശ്രമിച്ചതിനാണ് കൊല നടത്തിയതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. ഇയാള്‍ക്ക മാനസീകാസ്വാസ്ഥ്യം ഉളളതായി ചില അയല്‍ക്കാര്‍ മൊഴിനല്‍കി. മൃതദേഹം സംസ്‌ക്കരിച്ചു.



