റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രവാസികള്‍ക്ക് തപാല്‍ വോട്ട്: ഗള്‍ഫിതര രാജ്യങ്ങളില്‍ മാത്രമായി നടപ്പാക്കില്ല

December 26, 2020 - 12:01 pm

ന്യൂഡല്‍ഹി: ഗള്‍ഫിതര രാജ്യങ്ങളില്‍ മാത്രമുള്ള പ്രവാസികള്‍ക്ക് തപാല്‍ വോട്ട് ഏര്‍പ്പെടുത്താനുള്ള ഒരു നിര്‍ദേശവും മുന്നോട്ടുവച്ചിട്ടില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍. തെരഞ്ഞെടുക്കപ്പെട്ട ഗള്‍ഫിതര രാജ്യങ്ങളില്‍ തപാല്‍വോട്ട് നടപ്പാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ സംബന്ധിച്ച ചോദ്യത്തിനാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ മറുപടി. ഇത്തരത്തില്‍ ഒരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്നും ഇലക്ട്രോണിക് മാര്‍ഗത്തിലൂടെയുള്ള തപാല്‍ വോട്ടിങ്(ഇ.ടി.പി.ബി.എസ്.) സംവിധാനം പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്താനുള്ള നിലവിലെ നീക്കം ആഗോളതലത്തിലായിരിക്കും നടപ്പാക്കുകകയെന്നും കമ്മിഷന്‍ വ്യക്തമാക്കി. വിദേശകാര്യമന്ത്രാലയവുമായി ഇതിന്റെ സന്നാഹങ്ങള്‍ സംബന്ധിച്ചു ചര്‍ച്ച നടത്തുകയാണെന്നും നിയമമന്ത്രാലയം ഇതുവരെ ഇതിന് അനുമതി നല്‍കിയിട്ടില്ലെന്നും കമ്മിഷന്‍ വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *