കോട്ടയം: ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും പാലാ നഗരസഭാ അദ്ധ്യക്ഷസ്ഥാനവും 5 വര്‍ഷവും തങ്ങള്‍ക്ക് വേണമെന്ന് കേരളാ കോണ്‍ഗ്രസ് (എം).എന്നാല്‍ രണ്ടുപദവികളും വീതം വെക്കണമെന്ന നിലപാടിലാണ് സിപിഎം. ഇന്നലെ നടത്തിയ ഉഭയകക്ഷി ചര്‍ച്ചയില്‍ തീരുമാനമായിട്ടില്ല.തര്‍ക്കം തുടരുകയാണ്.
പാലാ നഗരസഭയില്‍ ഇതാദ്യമായാണ് എല്‍ഡിഎഫിന് ഭരണം ലഭിക്കുന്നത്. പാലാ നഗരസഭ അദ്ധ്യക്ഷസ്ഥാനം യുഡിഎഫില്‍ പങ്കുവയ്‌ക്കാറുണ്ടായിരുന്നില്ല. . ഇരുപദവികളും തങ്ങള്‍ക്കുവേണമെന്നും പകരം മറ്റു ജില്ലകളില്‍ അവകാശവാദം ഉന്നയിക്കില്ലെന്നും കേരളാ കോണ്‍ഗ്രസ് പറുന്നു. ഇരുപദവികളും പൂര്‍ണ്ണമായി വിട്ടുകൊടുക്കാന്‍ സിപിഎം ഒരുക്കമല്ല. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഒരു ടേം വേണമെന്ന് സിപിഐ ആവശ്യപ്പെട്ടിട്ടുണ്ട്. .



