ലക്നൗ: മലിനീകരണം കുറയ്ക്കുന്നതിനായി വാരണാസിയിലെ ഗംഗാ നദിയിൽ നിലവിലുള്ള എല്ലാ ഡീസൽ എഞ്ചിൻ ബോട്ടുകളും സിഎൻജി യിലേക്ക് മാറ്റാൻ തീരുമാനം. ഡീസൽ ബോട്ടുകളുണ്ടാക്കുന്ന പുക മലിനീകരണം, ശബ്ദ മലിനീകരണം എന്നിവയിൽ നിന്ന് ഗംഗയെ രക്ഷിക്കാനാണ് ഈ പുതിയ നീക്കം.
“ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ 37 കോടി രൂപയുടെ പദ്ധതിയാണ് ഇതിനായി ആസൂത്രണം ചെയ്തിട്ടുള്ളത്. അതിന് കീഴിൽ ഗംഗയിൽ പ്രവർത്തിക്കുന്ന ബോട്ടുകളുടെ ഡീസൽ എഞ്ചിനുകൾ മാറ്റിസ്ഥാപിക്കും. പുതിയ സിഎൻജി എഞ്ചിനുകൾ മലിനീകരണം ഗണ്യമായി കുറയ്ക്കുകയും നദിയുടെ പ്രകൃതിഭംഗി വർദ്ധിപ്പിക്കുകയും ചെയ്യും.” ഡിവിഷണൽ കമ്മീഷണർ ദീപക് അഗർവാൾ പറയുന്നു.



