റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേരള പോലീസില്‍ വനിതാ ഫുട്‌ബോള്‍ ടീമിന് രൂപം നൽകും, ഹോക്കി ടീമും ഷൂട്ടിങ് ടീമും രൂപീകരിക്കുമെന്നും മുഖ്യമന്ത്രി

December 19, 2020 - 3:19 pm

തിരുവനന്തപുരം: കേരള പോലീസില്‍ വനിതാ ഫുട്‌ബോള്‍ ടീമിന് രൂപം നല്‍കാൻ പുതിയ തീരുമാനം. ഇതോടൊപ്പം ഹോക്കി ടീമും ഷൂട്ടിങ് ടീമും രൂപീകരിക്കാനും ഉദ്ദേശിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കായികതാരങ്ങളെ പോലീസിലേക്ക് ആകര്‍ഷിക്കുന്നതിന് പ്രത്യേക പദ്ധതി തയ്യാറാക്കാന്‍ സംസ്ഥാന പോലിസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ പോലീസില്‍ നിയമിതരായ ഹവില്‍ദാര്‍മാരുടെ പാസിങ് ഔട്ട് പരേഡില്‍ ഓണ്‍ലൈനില്‍ അഭിവാദ്യം സ്വീകരിക്കുകയായിരുന്നു അദ്ദേഹം.

19-12-2020 ശനിയാഴ്ച നടന്ന പാസിങ് ഔട്ട് പരേഡില്‍ 57 ഹവില്‍ദാര്‍മാരാണ് പങ്കെടുത്തത്. ഇതില്‍ 35 പേര്‍ പുരുഷന്‍മാരാണ്. 22 പേര്‍ വനിതകളും ഉൾപ്പെടുന്നു. മികച്ച ഔട്ട്‌ഡോര്‍ കേഡറ്റായി ആല്‍ബിന്‍ തോമസ്, മികച്ച ഷൂട്ടറായി വിഘ്‌നേഷ്, അതുല്യ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. ആല്‍ഫി ലൂക്കോസ് മികച്ച ഓള്‍ റൗണ്ടറും ഇന്‍ഡോര്‍ കേഡറ്റുമായി തെരഞ്ഞെടുക്കപ്പെട്ടു. ഇവര്‍ക്കും സംസ്ഥാന പോലിസ് മേധാവി ട്രോഫികള്‍ സമ്മാനിച്ചു.

ശനിയാഴ്ച പാസിങ് ഔട്ട് പൂര്‍ത്തിയാക്കിയ ബാച്ചില്‍പ്പെട്ടവര്‍ ഹരിയാനയില്‍ നടന്ന ആള്‍ ഇന്ത്യാ പോലിസ് അത്‌ലറ്റിക് മീറ്റില്‍ എട്ട് സ്വര്‍ണവും അഞ്ച് വെള്ളിയും അഞ്ച് വെങ്കലവും നേടിയിരുന്നു. മെഡല്‍ നേടിയവര്‍ക്ക് ട്രോഫിയും കാഷ് അവാര്‍ഡും സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വിതരണം ചെയ്തു.കഴിഞ്ഞ നാലരവര്‍ഷത്തിനുള്ളില്‍ വിവിധ കായിക ഇനങ്ങളിലായി 137 പേര്‍ക്കാണ് സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ പോലീസില്‍ നിയമനം നല്‍കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *