റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കര്‍ഷക സമരം അവസാനിപ്പിക്കാന്‍ തിരക്കിട്ട നീക്കവുമായി കേന്ദ്രസര്‍ക്കാര്‍ , പ്രധാനമന്ത്രിയുടെ വീഡിയോ കോണ്‍ഫറന്‍സ് 23000 ഗ്രാമങ്ങളില്‍ പ്രദര്‍ശിപ്പിക്കും

December 18, 2020 - 9:18 am

ന്യൂഡല്‍ഹി: കര്‍ശക പ്രതിഷേധം മറികടക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. പ്രധാന മന്ത്രി നരേന്ദ്ര മോദി ഇന്ന്(18.12.2020) ഉച്ചക്ക് മദ്ധ്യ പ്രദേശിലെ കര്‍ഷകരുമായി ആശയ വിനിമയം നടത്തും. ബിജെപി പ്രചരണ പരിപാടികളും തുടരുകയാണ് . സമരം ശക്തമാക്കുന്നത് സംബന്ധിച്ചും സുപ്രീം കോടതി നിരീക്ഷണങ്ങള്‍ വിലയിരുത്താനും കര്‍ഷകര്‍ യോഗം ചേരും.

ഡെല്‍ഹിയിലെ അതിശൈത്യത്തിനിടെ കര്‍ഷക സമരം 23-ാം ദിവസത്തിലേക്ക് കടന്നു. മൂന്നുനിയമങ്ങളും പിന്‍വലിക്കണമെന്നതില്‍ കുറഞ്ഞൊന്നിനും കര്‍ഷകര്‍ തയ്യാറല്ല. ദേശീയപാത ഉപരോധം തുടരുകയാണ്. അതിനാല്‍ തന്നെ സമരത്തെ മറികടക്കാനുളള എല്ലാ മാര്‍ഗ്ഗങ്ങളും തേടുകയാണ് സര്‍ക്കാര്‍.

അനുകൂലമായ പ്രചാരണം ശക്തമാക്കുന്നതിന്‍റെ ഭാഗമായി നരേന്ദ്രമോദി മദ്ധ്യ പ്രദേശിലെ കര്‍ഷകരുമായി ആശയ വിനിമയം നടത്തും. ഇന്നുച്ചക്ക് രണ്ടുമണിക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ്. പരിപാടി 23,000 ഗ്രമങ്ങളില്‍ പരിപാടി പ്രദര്‍ശിപ്പിക്കും. അനുകൂല പ്രചരണത്തിന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ബിജെപി ജനറല്‍ സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിര്‍മ്മലാ സീതാരാമന്‍, പീയൂഷ് ഗോയല്‍, നരേന്ദ്രസിംഗ് തോമര്‍, എന്നിവര്‍ ഇന്നലെ സാഹചര്യം വിലയിരുത്തിയിരുന്നു. ശേഷം നിലപാട് വ്യക്തമാക്കി സര്‍ക്കാര്‍ 8 പേജുളള കത്ത് കര്‍ഷകര്‍ക്കയച്ചു. കര്‍ഷകരുമായി ആശയവിനിമയത്തിനുളള വാതില്‍ തുറന്നിടുന്നുവെന്ന് വ്യക്തമാക്കിയ കത്തില്‍ പ്രതിപക്ഷ അജണ്ടകള്‍ ഉള്‍ക്കൊളളില്ലെന്ന് വ്യക്തമാക്കിയിട്ടുണ്. രാമ ക്ഷേത്ര നിര്‍മ്മാണത്തില്‍ പ്രതിപക്ഷത്തിനുളള ദേഷ്യമാണ് കര്‍ഷക സമരമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോപിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *