റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഏകീകൃത വിവാഹ മോചന നിയമത്തിന് തടസമുണ്ടോയെന്ന് സുപ്രീം കോടതി

December 17, 2020 - 9:41 am

ന്യൂ ഡല്‍ഹി: ഏകീകൃത വിവാഹ മോചന നിയമത്തില്‍ കേന്ദ്രത്തിന്റെ അഭിപ്രായം തേടി സുപ്രീം കോടതി. രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും ബാധകമാകുന്ന മതപരിഗണനകൂടാതെയുളള നിയമ നിര്‍മ്മാണത്തിന് തടസമുണ്ടോയെന്ന് കേന്ദ്രം അറിയിക്കണം. വ്യക്തി നിയമങ്ങളിലെ വിവാഹമോചന വ്യവസ്ഥകള്‍ സ്ത്രീകള്‍ക്കെതിരാണെന്ന വാദം പരിഗണിച്ചാണ് ഈ നടപടി. ഈ വിഷയത്തില്‍ രണ്ട് പൊതുതാല്‍പ്പര്യ ഹര്‍ജികള്‍ സുപ്രീം കോടതി ഫയലില്‍ സ്വീകരിച്ചു. ഏകീകൃത വിവാഹ മോചന നിയമത്തെ കേന്ദ്രം പിന്തുണച്ചാല്‍ അത് ഏകീകൃത സിവില്‍ കോഡിലേക്കുളള സുപ്രധാന ചുവടുവയ്പ്പാകുമെന്നാണ് സൂചന.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *