റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡല്‍ഹിയിലേക്കുള്ള കര്‍ഷക ഒഴുക്ക് തുടരും: പഞ്ചാബിലെ ഏഴ് ജില്ലയിലെ ആയിരം ഗ്രാമങ്ങളില്‍ നിന്ന് 1,500 വാഹനങ്ങളിലായി കര്‍ഷകരെത്തുന്നു

December 12, 2020 - 11:39 am

ന്യൂഡല്‍ഹി: പഞ്ചാബില്‍ നിന്ന് ഏഴ് ജില്ലകളിലെ ആയിരത്തോളം ഗ്രാമങ്ങളില്‍ നിന്ന് 1,300 ട്രാക്ടര്‍ ട്രോളികള്‍ ഉള്‍പ്പെടെ 1,500 വാഹനങ്ങള്‍ വാരാന്ത്യത്തില്‍ ഡല്‍ഹി അതിര്‍ത്തിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി (കെഎംഎസ്സി). കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തിയാര്‍ജിക്കാന്‍ പോവുകയാണെന്നതിന്റെ സൂചനയാണിത് നല്‍കുന്നത്‌ രണ്ടാഴ്ച മുമ്പ് 100 ട്രാക്ടര്‍ ട്രോളറുകളില്‍ അതിര്‍ത്തിയിലെത്തിയ പ്രക്ഷോഭകര്‍ക്കൊപ്പം ഇവരെയും വിന്യസിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിര്‍ത്തിയില്‍ ഇതിനകം തന്നെ വലിയ സംഘം കര്‍ഷകര്‍ എത്തിയിട്ടുണ്ട്. പക്ഷേ ഞങ്ങള്‍ ഒരു വഴി കണ്ടെത്തും. ഞങ്ങള്‍ക്ക് ഇടം ലഭിച്ചില്ലെങ്കില്‍, കഴിയുന്നിടത്തെല്ലാം ഞങ്ങള്‍ അവരെ നിര്‍ത്തും. കൂടാതെ, കുണ്ട്‌ലിയില്‍ ഒരു സ്റ്റേജ് ഉണ്ട്. അവിടെയുള്ളവരെ നാട്ടിലേക്ക് വിടും. പൂതിയ സംഘത്തിനൊപ്പം പ്രതിഷേധം തുടരുമെന്നും കെഎംഎസ്സി പ്രസിഡന്റ് സത്‌നം സിംഗ് പന്നു പറഞ്ഞു.അമൃത്സര്‍, ഗുരുദാസ്പൂര്‍, താരന്‍ താരന്‍, ജലന്ധര്‍, ഹോഷിയാര്‍പൂര്‍, ഫിറോസ്പൂര്‍, മോഗ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിഷേധക്കാരാണ് തയ്യാറായിരിക്കുന്നത്. ലുധിയാനയിലെ ദേശീയപാത 1ലെ ഡോറഹയില്‍ അവര്‍ ഒത്തുകൂടിയിരുന്നു. ചെറിയ ഗ്രൂപ്പുകളായി മുന്നോട്ട് പോകുന്നതിനാല്‍ ദേശീയപാതയില്‍ തിരക്കില്ലെന്നും പന്നു പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *