റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സി. എം .രവീന്ദ്രനെ ഡിസ്ചാർജ്ജ് ചെയ്യാൻ മെഡിക്കൽ ബോ‍‌ർഡ് തീരുമാനം

December 11, 2020 - 4:19 pm

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി. എം രവീന്ദ്രനെ ഡിസ്ചാർജ്ജ് ചെയ്യാൻ മെഡിക്കൽ ബോ‍‌ർഡ് തീരുമാനം.

ഒരാഴ്ച വീട്ടിൽ വിശ്രമിക്കാൻ നിർദ്ദേശിച്ചു കൊണ്ടാണ് ഡിസ്ചാർജ് ചെയ്യുന്നത്. ഗുളികകൾ കഴിച്ചാൽ മതിയെന്നും മെഡിക്കൽ ബോർഡ് വിലയിരുത്തി.

കൊവിസ് മുക്തനായ സി.എം.രവീന്ദ്രൻ തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം മെഡിക്കൽ കൊളേജിൽ ചികിത്സ തേടിയത്. രവീന്ദ്രന്റെ കഴുത്തിലും ഡിസ്കിനും പ്രശ്നമുണ്ടെന്ന് എംആർഐ റിപ്പോർട്ടില്‍ വ്യക്തമായിരുന്നു. എന്നാൽ ശസ്ത്രക്രിയ ആവശ്യമുള്ള ഗുരുതര പ്രശ്നമില്ലെന്നാണ് മെഡിക്കൽ ബോർഡ് വിലയിരുത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *