റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊല്ലത്ത് ബിജെപി സ്ഥാനാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി

December 7, 2020 - 1:07 pm

കൊല്ലം: ബിജെപി സ്ഥാനാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി. കൊല്ലം നെടുവത്തൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥി അജീവ് കുമാറിനെ അഞ്ചു ദിവസമായി കാണാനില്ലെന്ന് കുടുംബം കൊട്ടാരക്കര പോലീസില്‍ പരാതി നല്‍കി. അജീവിന് ഇടതുമുന്നണിയില്‍ നിന്ന് ഭീഷണി ഉണ്ടായിരുന്നെന്ന് കുടുംബം പറയുന്നു.

സിപിഐ അനുഭാവിയായിരുന്ന അജീവ് ഈയിടെയാണ് ബിജെപിയില്‍ ചേര്‍ന്ന് സ്ഥാനാര്‍ഥിയായത്. തിരോധാനത്തിന് പിന്നിൽ അതിന്റെ വൈരാഗ്യമാണെന്നും കുടുംബം സൂചിപ്പിക്കുന്നു. എന്നാല്‍ അജീവിനെ കാണാതായതുമായി യാതൊരു ബന്ധവും ഇല്ലെന്ന് ഇടതു മുന്നണി നേതൃത്വം പ്രതികരിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *