റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൃശൂർ കോർപ്പറേഷനിലെ വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് നടന്നു

December 7, 2020 - 7:30 pm

തൃശൂർ: കോർപ്പറേഷനിലെ ഒന്ന് മുതൽ 55 വരെയുള്ള ഡിവിഷനുകളിലെ ബൂത്തുകളിലേക്കുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ്  ചെമ്പൂക്കാവിലെ മഹാരാജാസ് പോളിടെക്നിക് കോളേജിൽ നടന്നു. തൃശൂർ കോർപ്പറേഷനിലെ ഒന്ന് മുതൽ 28 വരെയുള്ള ഡിവിഷനിലേക്കുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് റിട്ടേർണിംഗ് ഓഫീസറായ തൃശൂർ ഡിവിഷൻ ഫോറസ്റ്റ് ഓഫീസർ എസ് ജയശങ്കരൻ്റെ മേൽനോട്ടത്തിലും 29 മുതൽ 55 വരെയുള്ള ഡിവിഷനിലെ യന്ത്രങ്ങളുടെ കമ്മീഷനിംഗ് റിട്ടേർണിംഗ് ഓഫീസറായ ഡിഐസി ജനറൽ മാനേജർ ഡോ. കെ എസ് കൃപാകുമാറിന്റെ മേൽനോട്ടത്തിലുമാണ് നടന്നത്. രണ്ട് റിട്ടേർണിംഗ് ഓഫീസർമാരുടെ മേൽനോട്ടത്തിൽ ആകെ 223 വോട്ടിംഗ് യന്ത്രങ്ങളാണ് കമ്മീഷനിംഗ് നടത്തിയത്. കമ്മീഷനിംഗ് ചെയ്ത വോട്ടിംഗ് യന്ത്രങ്ങൾ തത്സമയം സ്‌ട്രോങ് റൂമുകളിലേക്ക് മാറ്റി. വോട്ടിംഗ് യന്ത്രങ്ങള്‍ ഒമ്പതാം തിയ്യതി അതാത് ബൂത്ത്തല പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറും.  രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിദ്ധ്യത്തിലായിരുന്നു കമ്മീഷനിംഗ് നടന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *