തിരുവനന്തപുരം: ചിട്ടി, വായ്പ്പാ കുടിശിക വരുത്തിയവര്‍ക്കെതിരെ കെഎസ്എഫ്ഇ സംസ്ഥാനമൊട്ടാകെ ജപ്തി നടപടികള്‍ പുനരാരംഭിച്ചു. നവംബര്‍ മാസത്തിനുളളില്‍ കുടിശികക്കാര്‍ മുഴുവന്‍ തുകയും അടച്ചുതീര്‍ത്താല്‍ പലിശയിളവ് നല്‍കുമെന്ന അറിയിപ്പ് റവന്യുസ്‌പെഷല്‍ ഡെപ്യൂട്ടി തഹസീല്‍ദാരുടെ കാര്യലയത്തില്‍ നിന്ന് അയച്ച്തിന് പിന്നാലെയാണ് ജപ്തി നോട്ടീസും നല്‍കിയത്.
ഈ കാലാവധി കഴിയും മുമ്പേ കൂടുതല്‍ പലിശയും പിഴപ്പലിശയും നടപടി ചെലവുകളും ചേര്‍ത്ത് കുടിശിക ഈടാക്കാന്‍ നടപടി തുടങ്ങിയിരുന്നു. വായ്പ്പയെടുത്തവര്‍ ജാമ്യം നല്‍കിയ വീടും സ്ഥലവും ജപ്തി ചെയ്യാന്‍ വില്ലേജ് ഓഫീസുകള്‍ മുഖേന കെഎസ്എഫ് ഇ യുടെ റിക്കവറി വിഭാഗം നോട്ടീസ് നല്‍കി കഴിഞ്ഞു.



