കൊച്ചി: ഊരാളുങ്കല്‍ ലേബര്‍ സര്‍വീസ് സൊസൈറ്റിയിലേക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങള്‍ തേടി ഇ ഡി സൊസൈറ്റിക്ക് കത്തു നല്‍കി. കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരമാണ് അന്വേഷണം. മുഖ്യമന്ത്രിയുടെ അഡീഷല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ചുറ്റിപ്പറ്റിയുള്ള ഇഡി അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഊരാളുങ്കിലിന് കത്ത് നല്‍കിയിരിക്കുന്നത്.
വിവിധ സര്‍ക്കാര്‍ പദ്ധതികളിലൂടെ കള്ളപ്പണം വെളുപ്പിച്ചു, ബിനാമി ഇടപാടുകളിലൂടെ സ്വത്ത് സമ്പാദനം നടത്തി എന്നീ ആരോപണങ്ങളിലാണ് സി എം രവീന്ദ്രനെതിരായ അന്വേഷണം. ഈ മാസം പത്തിന് ചോദ്യം ചെയ്യലിനായി കൊച്ചിയില്‍ ഹാജരാകാന്‍ അദ്ദേഹത്തോട് നിര്‍ദേശിച്ചിട്ടുണ്ട്.




