ലക്നൗ: ചെറുകിട സംരഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി 10390 കോടി രൂപ വായ്പയായി വിതരണം ചെയ്യുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മൂന്ന് ലക്ഷത്തി അമ്പത്തിലായിരത്തി എണ്ണൂറ്റി ഇരുപത്തിയഞ്ച് സംരംഭങ്ങള്‍ക്കായാണ് വായ്പ നല്‍കിയത്.ഇതില്‍ 9,074 കോടി രൂപ 3,24,911 പുതിയ എംഎസ്എംഇ യൂണിറ്റുകള്‍ക്കും 1,316 കോടി രൂപ സ്വാശ്രയ ഇന്ത്യ സ്‌കീം പദ്ധതി പ്രകാരം രൂപീകരിച്ച 29,914 യൂണിറ്റുകള്‍ക്കും വിതരണം ചെയ്യും.
ഈ സംരംഭകര്‍ക്ക് പുതിയ ഉപകരണങ്ങളും പരിശീലനവും സംസ്ഥാനം ഒരുക്കും. എംഎസ്എംഇ വകുപ്പ് വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളുമായി ആശയവിനിമയം നടത്തുമെന്നും അധികൃതര്‍ പറഞ്ഞു.നടപ്പ് 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ എംഎസ്എംഇ യൂണിറ്റുകള്‍ക്ക് ഘട്ടങ്ങളായി വായ്പ നല്‍കിയിട്ടുണ്ട്. ഏപ്രില്‍ 1 മുതല്‍ മെയ് 13 വരെയുള്ള കാലയളവില്‍ 56,754 പുതിയ യൂണിറ്റുകള്‍ക്ക് 2,002 കോടി രൂപ വായ്പ നല്‍കി. 2020 മെയ് 15 മുതല്‍ ജൂണ്‍ 24 വരെ രണ്ടാം ഘട്ടത്തില്‍ 4,03,646 യൂണിറ്റുകള്‍ക്ക് 10,599 കോടി രൂപയുമാണ് അനുവദിച്ചത്.




