റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി മൃതദേഹം വാട്ടർ ടാങ്കില്‍ ഒളിപ്പിച്ച മാതാവ് അറസ്റ്റില്‍, കൊല നടത്തിയത് ജനിച്ചത് പെൺകുഞ്ഞായതിന്റെ ദേഷ്യത്തില്‍

December 2, 2020 - 5:04 pm

മുംബൈ: ജനിച്ചത് പെണ്ണായതിന്റെ ദേഷ്യത്തില്‍ ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി മൃതദേഹം വാട്ടർ ടാങ്കില്‍ ഒളിപ്പിച്ചു. മഹാരാഷ്ട്രയിലെ ബാരാമതിയിലെ ചാന്ദ്‌നഗറിലാണ് ആണ്‍കുഞ്ഞ് ജനിക്കാത്തതിലെ വിരോധത്തില്‍ പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയത്. കുട്ടിയെ കാണാനില്ലെന്ന് മാതാവ് ബന്ധുക്കളോട് പരാതി പറഞ്ഞതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

ഉച്ചയ്ക്ക് കുഞ്ഞിനൊപ്പം ഉറങ്ങാന്‍ കിടന്നതാണെന്നും ഉണര്‍ന്നപ്പോള്‍ കാണാനില്ലെന്നും അമ്മ ദിപാലി ബന്ധുക്കളോട് പറഞ്ഞു. ഇതോടെ ബന്ധുക്കള്‍ ഉടന്‍ പോലീസില്‍ പരാതി നല്‍കി. സ്ഥലത്തെത്തിയ പോലീസ് നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ മൃതദേഹം വാട്ടർ ടാങ്കില്‍ കണ്ടെത്തിയത്. മൂന്നാമതും പെണ്‍കുഞ്ഞ് ജനിച്ചതിനെ വിരോധം കാരണം താന്‍ കുഞ്ഞിനെ കൊന്നതാണെന്ന് ദിപാലി സമ്മതിച്ചു. മൃതദേഹം മറവ് ചെയ്യാന്‍ സാവകാശം ലഭിച്ചില്ലെന്നും ബന്ധുക്കള്‍ അന്വേഷിച്ചെത്തിയപ്പോള്‍ ടാങ്കില്‍ തന്നെ ഉപേക്ഷിച്ചെന്നുമാണ് ദിപാലിയുടെ മൊഴി.

കുടുംബത്തിലെ മാറ്റാരെങ്കിലും കുറ്റകൃത്യത്തിന് കൂട്ട് നിന്നിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *