വി വി രാജേഷിനെ അയോഗ്യനാക്കാന്‍ കഴിയില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: ബിജെപി ജില്ലാ പ്രസിഡന്റും പൂജപ്പുര വാര്‍ഡിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ വി വി രാജേഷിനെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ അയോഗ്യനാക്കാന്‍ കഴിയില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌ക്കരന്‍ അറിയിച്ചു.

ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ സ്ഥലത്ത് വോട്ടവകാശമുണ്ടെങ്കിലും ഒന്നില്‍ കൂടുതല്‍ സ്ഥലത്ത് വോട്ടവകാശം വിനിയോഗിച്ചാലേ ക്രിമിനല്‍ നടപടി സ്വീകരിക്കാനാവൂ. അതേസമയം വീടുമാറിയപ്പോള്‍ വോട്ടര്‍ പട്ടികയില്‍ പേരൊഴിവാക്കാന്‍ ഉദ്യോഗസ്ഥരോടാവശ്യപ്പെട്ടിരുന്നെന്ന രാജേഷിന്റെ വാദം ഉള്‍പ്പടെ വരും ദിവസങ്ങളില്‍ പരിശോധിക്കും. സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് ഛിന്നം അനുവദിച്ചത് പിന്‍വലിക്കില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി.

Share
അഭിപ്രായം എഴുതാം