റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ ബി ജെ പി നേതാക്കളുടെ അടിയന്തര യോഗം

November 30, 2020 - 12:02 pm

ന്യൂഡൽഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷക സമരം രാജ്യതലസ്ഥാനത്ത് ശക്തമാകുന്നതിനിടെ ഞായറാഴ്ച(29/11/2020) രാത്രി ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദയുടെ വസതിയില്‍ പാർട്ടി ദേശീയ നേതാക്കളുടെ അടിയന്തര കൂടിയാലോചന .

ആഭ്യന്തരമന്ത്രി അമിത് ഷായും കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറും പ്രതിരോധമന്ത്രി രാജ്നാഥ് സിങും ചര്‍ച്ചയില്‍ പങ്കെടുത്തതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നത്.

നേരത്തെ സമരവേദി മാറ്റണമെന്ന അമിത് ഷായുടെ തീരുമാനം കര്‍ഷകര്‍ തള്ളിയിരുന്നു. സമരം ബുറാഡിയിലേക്ക് മാറ്റാന്‍ കര്‍ഷകര്‍ തയ്യാറായാല്‍ സര്‍ക്കാര്‍ അവരുമായി ചര്‍ച്ച നടത്താമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഉപാധികളോടെയുള്ള ചര്‍ച്ചകള്‍ക്ക് തങ്ങള്‍ തയ്യാറല്ലെന്ന നിലപാടിലാണ് കര്‍ഷകര്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *