റിയാദ്: സൗദി അറേബ്യയിലെ റെസ്റ്റോറന്റില്‍ പാചക വാതകം ചോര്‍ന്നുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റു. റിയാദിലെ അല്‍മുന്‍സിയാ ജില്ലയിലാണ് സംഭവം.
സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ഉഗ്രശബ്ദത്തോടെ ഉണ്ടായ സ്‌ഫോടനത്തില്‍ റസ്‌റ്റോറന്റ് ഏകദേശം പൂര്‍ണ്ണമായി തകര്‍ന്നു. സമീപത്തെ ഏതാനും വ്യാപാര സ്ഥാപനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. പരിക്കേറ്റവരുടെ നില തൃപ്‌തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.



