ലോസ് ആഞ്ചലസ്: നവംബര്‍ അവസാനത്തോടെ ഒരു അപൂര്‍വ്വ സംഭവത്തിന് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുകയാണ് ശാസ്ത്രലോകം. 1532012000w010എന്ന ഛിന്ന ഗ്രഹം ഭൂമിക്കരുകിലൂടെ കടന്നുപോകാന്‍ ഒരുങ്ങുന്നു. ബൂര്‍ജ് ഖലീഫയുടെ വലുപ്പമുളള ഈ കൂറ്റന്‍ ഗ്രഹത്തിന്റെ വരവ് നാസ സ്ഥിരീകരിച്ചു. മണിക്കൂറില്‍ 90,124 കിലോമീറ്റര്‍ വേഗതയിലാണ് ഈ ഭീകരന്‍ ചീറിപ്പാഞ്ഞ് വരുന്നത്. ഭൂമിയില്‍ നിന്നും 43,02,775കിലോമീറ്റര്‍ അകലത്തില്‍ ഛിന്ന ഗ്രഹം കടന്നുപോകുമെന്നാണ് റിപ്പോര്‍ട്ട്
നവംബര്‍ 29 ന് ഇന്ത്യന്‍ സമയം രാവിലെ 10.38 നാണ് ഇവന്‍ ഭൂമിക്കരികിലൂടെ കടന്നുപോകുന്നത്. 12,000അടിക്കും 25,700 അടിക്കും ഇയിലാണ് ഛിന്ന ഗ്രഹത്തിന്റെ വലുപ്പ പരിധി. 2,690 അടിയാണ് വ്യാസം .ന്യൂമെക്‌സിക്കോയിലാണ് ഈ ഗ്രഹത്തെ ആദ്യമായി കണ്ടെത്തിയത്. നിയര്‍ എര്‍ത്ത് ആസ്റ്ററോയിഡ് വിഭാഗത്തിലാണ് നാസ ഇതിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഭൂമിക്ക് ഭീഷണിയായേക്കാവുന്ന ഗണത്തില്‍പെട്ടതാണിത്. അതേസമയം 29ന് ഈ കൂറ്റന്‍ ഛിന്ന ഗ്രഹം ഭൂമിക്ക് ഭീഷണിയില്ലാതെയാണ് പോകുന്നതെന്ന് ഗവേഷകര്‍ പറയുന്നു.