റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മംഗളൂരുവിൽ കുപ്രസിദ്ധ ക്രിമിനല്‍ ഇന്ദ്രജിത്ത് കൊല്ലപ്പെട്ട നിലയില്‍

November 28, 2020 - 3:26 pm

മംഗളൂരു: മംഗളൂരുവിൽ കുപ്രസിദ്ധനായ ക്രിമിനല്‍ ഇന്ദ്രജിത്തിനെ (29) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മംഗളൂരു കുദ്രോളിക്കടുത്ത ബൊക്കപട്ടണ സ്വദേശിയായ ഇയാൾ കര്‍ണാല്‍ ഗാര്‍ഡനില്‍ ഒരു വിവാഹത്തിന്റെ ഭാഗമായുള്ള മൈലാഞ്ചി ചടങ്ങില്‍ പങ്കെടുത്തു മടങ്ങുന്നതിനിടെയാണ് കൊല്ലപ്പെട്ടത്.

മംഗളൂരു പാണ്ഡേശ്വരം പൊലീസ് സ്റ്റേഷനിലെ ക്രിമിനല്‍ പട്ടികയില്‍ ഉള്‍പ്പെട്ടയാളാണ് ഇന്ദ്രജിത്. ബര്‍ക്കെയിലും കേസുണ്ട്.

25-11-2020 ബുധനാഴ്ച രാത്രി 10നാണ് ഇയാള്‍ വീട്ടില്‍ നിന്നു പോയത്. വ്യാഴാഴ്ച രാവിലെ 6നു നാട്ടുകാർ ബൊക്കപട്ടണ കര്‍ണാല്‍ ഗാര്‍ഡനില്‍ ഇന്ദ്രജിത്തിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.

2015 ജൂലൈ 28ന് കുദ്രോളി അലാക്കെ മാര്‍ക്കറ്റില്‍ ഇയാള്‍ക്കും സുഹൃത്ത് ലതീഷിനും എതിരെ വധശ്രമം നടന്നിരുന്നു. കൊലപാതകത്തെ കുറിച്ച് അന്വേഷണം ഊർജിതമാക്കിയെന്ന് പോലീസ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *