റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അമ്മയെ കൊലപ്പെടുത്തി: ഇന്ത്യന്‍ വംശജനെതിരെ ലണ്ടനില്‍ കേസ്

November 28, 2020 - 1:07 pm

ലണ്ടന്‍: അമ്മയെ കൊലപ്പെടുത്തിയ കേസില്‍ 31 കാരനായ ഇന്ത്യന്‍ വംശജനെതിരെ ലണ്ടനിലെ വിംബിള്‍ഡണ്‍ മജിസ്ട്രേറ്റ് കോടതി കേസെടുത്തു. 62 കാരിയായ ഹന്‍സ പട്ടേലിനെ തലയ്ക്ക് പരിക്കേറ്റ നിലയില്‍ പടിഞ്ഞാറന്‍ ലണ്ടനിലെ ഗ്രീന്‍ഫോര്‍ഡിലെ വീട്ടില്‍ ബുധനാഴ്ചയാണ് കണ്ടെത്തിയത്. തുടര്‍ന്നാണ് 31കാരനായ മകന്‍ ഷാനില്‍ പട്ടേലിനെ അറസ്റ്റ് ചെയ്തത്.

ഹന്‍സ പട്ടേലിന് പരിക്കേറ്റതായി ഫോണ്‍ സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് പോലിസ് സ്ഥലത്തെത്തിയത്. എന്നാല്‍ ആശുപത്രിയില്‍ എത്തിയപ്പോഴേക്കും അവര്‍ മരിക്കുകയായിരുന്നുവെന്ന് മെറ്റ് വെസ്റ്റ് ഏരിയ കമാന്‍ഡിലെ ചീഫ് സൂപ്രണ്ട് പീറ്റര്‍ ഗാര്‍ഡ്‌നര്‍ പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മകനെ അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *