റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക്‌ സര്‍വ്വകക്ഷിയോഗം വിളിക്കണമെന്ന്‌ രമേശ്‌ ചെന്നിത്തല

November 27, 2020 - 6:39 pm

തിരുവനന്തപുരം: കെ.റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്കകളും സംശയങ്ങളും ദൂരീകരിക്കുന്നതിന്‌ അടിയന്തിരമായി സര്‍വ്വകക്ഷി യോഗം വിളിക്കണമെന്നും അതുവരെ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെല്ലാം നിറുത്തി വയ്‌ക്കണമെന്നും ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രി പിണറായി വിജയന്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല കത്ത്‌ നല്‍കി.

കേന്ദ്ര ധനകാര്യ മന്ത്രാലയം ഉപേക്ഷിച്ച കെ-റെയില്‍(സില്‍വര്‍ലൈന്‍) പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്‌ നിങ്ങുന്നത്‌ റീയല്‍ എസ്‌റ്റേറ്റ്‌ കുംഭകോണത്തിനുവേണ്ടിയാണെന്ന സംശയം ബലപ്പെടുകയാണ്‌ കെ ഫോണ്‍, ഇ-മോബിലിറ്റി, ബ്രൂവറി ഡിസ്‌റ്റിലറി, സ്‌പ്രിംഗ്ലര്‍ ഡേറ്റാ കച്ചവടം, പമ്പാ മണല്‍ കടത്ത്‌ തുടങ്ങിയ പദ്ധതികളുമായി ബന്ധപ്പെട്ടുയര്‍ന്ന ക്രമക്കേടുകളും ഈ പദ്ധതിയേക്കുറിച്ചും സംശയങ്ങളുയര്‍ത്തുന്നതായി ചെന്നിത്തല പറഞ്ഞു. കേന്ദ്രം അനുമതി നിഷേധിച്ചിട്ടും , റവന്യൂ വകുപ്പ്‌ വിലക്കിയിട്ടും അവയെല്ലാം കാറ്റില്‍ പറത്തി ഭൂമിയേറ്റെടുക്കല്‍ പദ്ധതിയുമായി മുന്നോട്ടുപോകുന്നത്‌ റിയല്‍ എസ്‌റ്റേറ്റ്‌ കുംഭകോണം ലക്ഷ്യമിട്ടാണെന്നും അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *