റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയെ സ്വാധീനിക്കാന്‍ അഞ്ച് സെന്റ് ഭൂമിയും 25 ലക്ഷം രൂപയും വാഗ്ദാനം

November 24, 2020 - 7:04 am

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി വീണ്ടും പരാതി. പള്‍സര്‍ സുനിയുടെ സഹ തടവുകാരനായ ജിന്‍സനാണ് പരാതിയുമായി രംഗത്തെത്തിയത്. അഞ്ച്‌സെന്റ് ഭൂമിയും 25 ലക്ഷം രൂപയുമാണ് വാഗ്ദാനം പ്രതിക്കനുകൂലമായി മൊഴിമാറ്റണമെന്നാണ് ആവശ്യമെന്ന് പരാതിയില്‍ പറയുന്നു.

അതേസമയം കേസില്‍ സ്‌പെഷ്യല്‍ പബ്‌ളിക്ക് പ്രോസിക്യൂട്ടര്‍ എ.സുരേശന്‍ രാജിവെച്ചു. രാജിക്കത്ത് അഭ്യന്തര സെക്രട്ടറിക്ക് അയച്ചതായി സുരേശന്‍ പറഞ്ഞു.രാജിക്ക് പിന്നിലെ കാരണം വ്യക്തമല്ല. കേസില്‍ വിചാരണ ഇന്ന് പുനരാരംഭിക്കാനിരിതക്കെയാണ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ രാജിവെച്ചത്. ഇതേ തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി. കേസില്‍ വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് നടിയും സര്‍ക്കാരും ഹൈക്കോടതിയെ സമീപിച്ചെങ്കിലും നടപടി ഉണ്ടായില്ല. വിചാരണ കോടതിമാറ്റാന്‍ മതിയായ കാരണങ്ങള്‍ ഇല്ലെന്ന് പറഞ്ഞ ഹൈക്കോടതി നടിയുടേയും സര്‍ക്കാരിന്റെയും ഹര്‍ജികള്‍ തളളുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *