റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചെന്നൈ: തമിഴ്നാട്ടില്‍ ഡിഎംകെയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തുടര്‍ച്ചയായ മൂന്നാം ദിവസവും അറസ്റ്റ്. പ്രചാരണത്തിന് നേതൃത്വം നല്‍കിയ ഉദയനിധി സ്റ്റാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. കരുണാനിധിയുടെ ജന്മഗ്രാമമായ തിരുവാരൂരിലെ തിരുക്കുവളയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. പ്രചാരണത്തിന് അനുമതി ഇല്ലായിരുന്നുവെന്ന് ചൂണ്ടികാട്ടിയാണ് ഉദയനിധി സ്റ്റാലിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഡിഎംകെ യുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച യോഗമാണ് പൊലീസ് തടഞ്ഞത്. ഉദയനിധിയുടെ അറസ്റ്റിനെതിരെ ഡിഎംകെ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *