റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ ഗുജറാത്തി സ്ട്രീറ്റില്‍ ചുവര്‍ചിത്രത്തിന് നേരെ സിഐടിയു പ്രവര്‍ത്തകരുടെ സദാചാര ആക്രമണം. ചിത്രം വികൃതമാക്കിയ സി.ഐ.ടി.യു പ്രവര്‍ത്തകര്‍ അതിനു മേൽ ദേശീയ പണിമുടക്കിന്റെ പോസ്റ്റര്‍ പതിച്ചു.

ചിത്രം അശ്ലീലമാണെന്നും യുവാക്കളെ വഴിതെറ്റിക്കുന്നതാണെന്നും ആരോപിച്ചാണ് സി.ഐ.ടി.യു പ്രവര്‍ത്തകര്‍ ചുമര്‍ ചിത്രങ്ങള്‍ക്ക് മേല്‍ പോസ്റ്റര്‍ പതിച്ചത്.

കഴിഞ്ഞ വര്‍ഷമാണ് കലാകാരന്മാര്‍ ഈ ചിത്രം വരച്ചത്. മൂന്ന് ദിവസംകൊണ്ടായിരുന്നു ചിത്രം പൂര്‍ത്തീകരിച്ചത്.

ചിത്രം വരയ്ക്കാന്‍ താൻ അനുമതി നല്‍കിയിരുന്നൂവെന്നും ചിത്രത്തിന് മേല്‍ പോസ്റ്റര്‍ ഒട്ടിക്കാന്‍ ആരോടും പറഞ്ഞിട്ടില്ല എന്നും കെട്ടിടത്തിന്റെ ഉടമ പറഞ്ഞു. അതേ സമയം ചിത്രം അവിടെനിന്ന് മാറ്റാന്‍ തീരുമാനിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികളെയും യുവാക്കളെയും വഴിതെറ്റിക്കുന്നതാണ് ചിത്രമെന്ന് പോസ്റ്റര്‍ ഒട്ടിച്ച സി.ഐ.ടി.യു പ്രവര്‍ത്തകര്‍ അതേസമയം സി.ഐ.ടി.യു പ്രവര്‍ത്തകരുടെ നടപടിയില്‍ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *