മലപ്പുറം: കോവിഡ് വ്യാപനത്തിന്റെ ഭാഗമായി വ്യാപാര ശാലകള്‍ക്കും ഭക്ഷ്യ ശാലകള്‍ക്കും ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ഒഴിവാക്കിയതായി മലപ്പുറം ജില്ലാ കളക്ടറുടെ ഉത്തരവ്. വ്യാപാരികളുടേയും പൊതുജനങ്ങളുടേയും പ്രയാസങ്ങള്‍ പരിഹരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.
കണ്ടെയിന്‍മെന്റ് സോണുകളിലൊഴികെയുളള പ്രദേശങ്ങളില്‍ വ്യപാര വ്യവസായ സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍ , ബേക്കറികള്‍, കൂള്‍ബാറുകള്‍, ടീഷോപ്പുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ രാത്രി 9 വരെ പ്രവര്‍ത്തിക്കാവുന്നതാണ്. ഭക്ഷണ പാഴ്‌സല്‍ സര്‍വീസുകള്‍ക്ക് രാത്രി 10 മണിവരെയും അനുമതിയുണ്ട്. തുറന്ന് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ കോവിഡ് സമൂഹവ്യാപന സാദ്ധ്യത തിരിച്ചറിഞ്ഞുളള ക്രമീകരണങ്ങള്‍ ഉറപ്പാക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.




