റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭീകരരുമായെത്തിയ ട്രക്ക് തടഞ്ഞു; ജമ്മുകശ്മീരില്‍ ഏറ്റുമുട്ടലില്‍ നാല് ഭീകരരെ വധിച്ചു

November 20, 2020 - 5:08 pm

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. നാഗര്‍കോട്ടയിലെ ബാന്‍ ടോള്‍ പ്ലാസയ്ക്ക് സമീപമുണ്ടായ ഏറ്റുമുട്ടലില്‍ നാല് ഭീകരരെ സൈന്യം വധിച്ചു. രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ക്കു പരുക്കേറ്റു. ടോള്‍ പ്ലാസയിലുണ്ടായിരുന്ന സുരക്ഷാസേനയ്ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. 20.11.2020 വെള്ളിയാഴ്ച പുലര്‍ച്ചയോടെയാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് ജമ്മു കാശ്മീര്‍ ദേശീയപാത അടച്ചു. ടോള്‍ പ്ലാസയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

പാക്കിസ്ഥാനില്‍ നിന്നു നുഴഞ്ഞുകയറിയ ഭീകരരുമായെത്തിയ ട്രക്ക് ജമ്മു നഗരത്തിനു സമീപം സേന തടയുകയായിരുന്നു. തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായത്. ജമ്മു കശ്മീര്‍ ജില്ലാ വികസന കൗണ്‍സില്‍ തിരഞ്ഞെടുപ്പ് തടസ്സപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള വന്‍പദ്ധതികളുമായാണു ഭീകരര്‍ എത്തിയതെന്നു ജമ്മു ഐജിപി മുകേഷ് സിങ് അറിയിച്ചു. നഗ്രോത മേഖലയിലെ ബാന്‍ ടോള്‍ പ്ലാസയില്‍ രാവിലെ അഞ്ചിനാണു ട്രക്ക് പരിശോധനയ്ക്കായി തടഞ്ഞത്. ഡ്രൈവര്‍ ഇറങ്ങിയോടി. തുടര്‍ന്ന് സിആര്‍പിഎഫിനും പൊലീസിനും നേരെ ട്രക്കിനുള്ളില്‍ ഒളിച്ചിരുന്ന ഭീകരര്‍ വെടിയുതിര്‍ത്തു. മൂന്നു മണിക്കൂറോളം നീണ്ട ഏറ്റുമുട്ടലിനൊടുവിലാണു നാലു പേരെയും വധിച്ചത്. 11 എകെ റൈഫിള്‍, 29 ഗ്രനേഡുകള്‍, 3 കൈത്തോക്കുകള്‍, മൊബൈല്‍,സാറ്റലൈറ്റ് ഫോണുകള്‍ എന്നിവയും സ്‌ഫോടകവസ്തുശേഖരവും പിടിച്ചെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *