റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രതിഷേധ നടപടികള്‍ ആരംഭിക്കാന്‍ ജോസ് ‌കെ മാണിയെ കാത്ത് മുക്കാല്‍ മണിക്കൂര്‍

November 18, 2020 - 9:03 am

കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ എല്‍ഡിഎഫ് ചൊവ്വാഴ്ച(17/11/2020) നടത്തിയ പ്രതിഷേധ പരിപാടി ആരംഭിക്കാനാണ് കാനം രാജേന്ദ്രന്‍ അടക്കമുളള നേതാക്കള്‍ ജോസ് കെ മാണിയെ കാത്തിരുന്നത്.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും കോണ്‍ഗ്രസിനേയും കന്നാക്രമിച്ച ജോസ് കെ മാണി സമരവേദിയില്‍ കത്തിക്കയറി.

5 മണിക്ക് തീരുമാനിച്ചിരുന്ന പരിപാടിയില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും, സിപിഎം, സിപിഐ ജില്ലാ സെക്രട്ടറിമാരടക്കം സമയത്തെത്തിയിരുന്നു. ജോസ് ‌കെ മാണി വൈകിയപ്പോള്‍ വന്നിട്ടാകാമെന്ന് കാനം നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് മുക്കാല്‍ മണിക്കൂര്‍ വൈകിയാണ് യോഗം ആരംഭിച്ചത്.

കാനത്തേയും വിഎന്‍ വാസവനേയും മാത്രം അഭിസംബോധന ചെയ്താണ് ജോസ് കെ മാണി പ്രസംഗം ആരംഭിച്ചത്. ചുരുങ്ങിയ വാക്കുകളില്‍ ജോസ്‌കെ മാണി പ്രസംഗം അവസാനിപ്പിച്ചു. സിപിഐയുമായി പാലാനഗരസഭയില്‍ അടക്കം സീറ്റ് ധാരണയാകാതെ കുഴയുന്നതിനിടയിലാണ് ജോസ്‌കെ മാണി ആദ്യമായി എല്‍ഡിഎഫ് സമര വേദിയിലെത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *