റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പെരുമ്പാവൂര്‍ പ്രസ്‌ ഇന്ത്യാ ഉടമയും സംവിധായകനുമായ മലയാറ്റൂര്‍ സുരേന്ദന്‍ നിര്യാതനായി

November 17, 2020 - 3:35 pm

പെരുമ്പാവൂര്‍: സിനിമാ സംവിധായകനും പെരുമ്പാവൂര്‍ പ്രസ്‌ ഇന്ത്യാ ഉടമയുമായ തെറ്റിക്കോട്ട്‌ ലെയിന്‍ ചൈതന്യ നഗര്‍ കേളമംഗലം വീട്ടില്‍ മലയാറ്റൂര്‍ സുരേന്ദ്രന്‍ (79) നിര്യാതനായി. സംസ്‌കാരം 17.11.2020 ചൊവ്വാഴ്ച രാവിലെ 11 ന്‌ എസ്‌എന്‍ഡിപി ശ്‌മശാനത്തില്‍ .

ഭാര്യ ജഗതമ്മ(റിട്ടയേര്‍ഡ്‌ ഹെഡ്‌മിസ്‌ട്രസ്‌ ,ചേരനല്ലൂര്‍ ഗവ.ഹൈസ്‌കൂള്‍ , മക്കള്‍ ദിവ്യ (ന്യൂസിലാന്‍ഡ്)‌, സംഗീത(ലോക്കോളേജ്‌ പാലക്കാട്‌ , മരുമക്കള്‍ സിതോ (ന്യൂസീലാന്‍ഡ്‌), ശ്രീജ .

ഇദ്ദേഹം ദീര്‍ഘനാള്‍ സംവിധായകന്‍ കെ സേതുമാധവന്‍റെ അസിസ്റ്റന്‍റായിരുന്നു. മറ്റൊരു പ്രണയകഥ, കടുവാ തോമ എന്നിവ സ്വന്തമായി ചെയ്‌തിരുന്നു. പെരുമ്പാവൂരിലെ സാസംസ്‌കാരിക കേന്ദ്രങ്ങളില്‍ സജീവമായിരുന്നു. സുരേന്ദ്രനാശാന്‍ സ്‌മാരക സാഹിത്യവേദി പ്രസിഡന്‍റ് ‌, ഫൈന്‍ആര്‍ട്ട്‌സ്‌ സൊസൈറ്റി ഫാസ്‌ മാസികയുടെ ചീഫ്‌ എഡിറ്റര്‍, പ്രിന്‍റേഴ്‌സ്‌ അസോസിയേഷന്‍ രക്ഷാധികാരി പെരുമ്പാവൂര്‍ കലയുടെ സ്ഥാപക കമ്മറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. പരസ്യ ചിത്രങ്ങളുടെ മേഖലയിലും കഴിവ്‌ തെളിയിച്ചിട്ടുണ്ട്‌. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *