റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സിഎജി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ധനമന്ത്രി വാര്‍ത്താസമ്മേളനം വിളിച്ചത് ചട്ടലംഘനമെന്ന് പ്രതിപക്ഷം

November 17, 2020 - 6:25 am

തിരുവനന്തപുരം: സിഎജി സര്‍ക്കാരിന് നല്‍കിയത് കരട് റിപ്പോര്‍ട്ടെന്ന് ധനമന്ത്രിയുടെ വാദം പൊളിയുന്നു. സിഎജി സര്‍ക്കാരിന് നല്‍കിയത് സമ്പൂര്‍ണ്ണ റിപ്പോര്‍ട്ടാണെന്ന് വാര്‍ത്താക്കുറിപ്പില്‍ സിഎജി വ്യക്തമാക്കി. ഇതോടെ കരട് റിപ്പോര്‍ട്ടാണ് നല്‍കിയതെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ വാദം പൊളിഞ്ഞു.

രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് നിയമസഭയില്‍ വെക്കുന്നതിന് മുമ്പ് സിഎജി റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ വാര്‍ത്താ സമ്മേളനം വിളിച്ച് ധനമന്ത്രി തന്നെ വിമര്‍ശിക്കുന്നത്. ഇത് ചട്ടലംഘനമാണെന്ന് പ്രതിപക്ഷം അേോപിച്ചു

2020 നവംബര്‍ 14 ശനിയാഴ്ചയാണ് സിഎജി റിപ്പോര്‍ട്ടിനെതിരെ കടുത്ത വിമര്‍ശനവുമായി ധനമന്ത്രി വാര്‍ത്താ സമ്മേളനം നടത്തിയത്. സിഎജി രാഷ്ട്രീയം കളിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ഇത് കരട് റിപ്പോര്‍ട്ടാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്മന്ത്രി ഇക്കാര്യത്തില്‍ വിശദമായി പിന്നീട് പ്രതികരിക്കാമെന്ന് അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *