റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സഖാറയിൽ കണ്ടെത്തിയത് 100 മമ്മികൾ, 2500 വർഷം പഴക്കമുള്ള വലിയൊരു ശവപ്പറമ്പാകാം ഇതെന്ന് ഗവേഷകർ

November 16, 2020 - 7:44 pm

കെയ്‌റോ: പുരാതന ഈജിപ്റ്റിന്റെ തലസ്ഥാനമായ സഖാറയില്‍ നിന്ന് 2500 വര്‍ഷം പഴക്കമുള്ള മമ്മികള്‍ കണ്ടെത്തിയതായി ഗവേഷകര്‍.

നൂറോളം മമ്മികളാണ് ഇവിടെ നിന്നും കണ്ടെടുത്തത്. പിരമിഡുകള്‍ ധാരാളമായി കാണപ്പെടുന്ന പ്രദേശമാണിത്. ആഴ്ചകള്‍ക്ക് മുമ്പ് 2500 വര്‍ഷം പഴക്കമുള്ള മമ്മി അടങ്ങിയ പേടകം ജനങ്ങള്‍ക്ക് മുന്നില്‍വെച്ച് പുരാവസ്തു ഗവേഷകര്‍’ തുറന്നിരുന്നു. അലങ്കരിച്ച തുണികൊണ്ട് പൊതിഞ്ഞ നിലയിലായിരുന്നു മമ്മികള്‍.

യുനെസ്‌കോയുടെ പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിലുള്ള പുരാതന സ്ഥലമാണ് സഖാറ. മരുഭൂമിയില്‍ ഉള്ള സഖാറ ശ്മശാനത്തില്‍ ഭൂമിക്കടിയില്‍ ശവപ്പെട്ടികളുടെ വലിയ ശേഖരം തന്നെ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 2500 വര്‍ഷമെങ്കിലും പഴക്കമുള്ളതാണ് ഈ ശേഖരമെന്നാണ് ഗവേഷകർ പറയുന്നത്.

കഴിഞ്ഞ സെപ്റ്റംബറില്‍ ഏകദേശം 2,500 വര്‍ഷം പഴക്കമുള്ള 13 മമ്മികള്‍ കണ്ടെത്തിയിരുന്നു.
നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് സഖാറ വലിയ ശവപ്പറമ്പായിരുന്നോ എന്ന സംശയവും ഗവേഷകര്‍ക്ക് ഇപ്പോള്‍ ഉണ്ട്. ഇനിയും ഒരുപാട് അമൂല്യങ്ങള്‍ ആയ നിധികള്‍ ഇവിടെ നിന്നും കണ്ടെത്താന്‍ ഉണ്ടെന്നാണ് ഗവേഷകരുടെ അഭിപ്രായം. ഇവിടെ ഇപ്പോഴും ഖനനം നടക്കുന്നുണ്ട്. ഇപ്പോള്‍ കണ്ടെത്തിയ ശവപേടകങ്ങള്‍ ഈജിപ്റ്റിലെ വിവിധ മ്യൂസിയങ്ങളില്‍ പ്രദര്‍ശിപ്പിക്കും.”സാര്‍ക്കോഫാഗിയുടെ ശ്‌മശാന അറകള്‍ തീര്‍ന്നപ്പോള്‍ മറ്റൊന്നിലേക്ക് ആണ് നമ്മള്‍ എത്തി ചേര്‍ന്നിരിക്കുന്നത് “
ഈജിപ്തിലെ പുരാവസ്‌തു ടൂറിസം മന്ത്രി ഖാലിദ്‌ അല്‍ അനാനി പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *