വര്‍ക്കല: റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തുന്ന സംഘത്തിലെ ഒരാളെ കൊട്ടാരക്കര എക്സൈസ് സംഘം പിടികൂടി. എംസി റോഡില്‍ നടന്ന വാഹനപരിശോധനയിലാണ് വര്‍ക്കല സ്വദേശി പിടിയിലായത്. അയാളില്‍ നിന്ന് 2.5 കിലോ കഞ്ചാവ് പിടിച്ചെടുത്തു. വര്‍ക്കല പുതുവ സ്വദേശി ജിനുവാണ് അറസ്റ്റിലായത്. തമിഴ്നാട്ടിലെ കമ്പത്തുനിന്ന് കഞ്ചാവ് വാങ്ങി സംസ്ഥാനത്തെ റിസോര്‍ട്ടുകളിലെത്തിച്ച് വില്‍ക്കുകയായിരുന്നു ജിനുവിന്റെ പതിവെന്ന് എക്സൈസ് പറയുന്നു.
ജിനുവിനൊപ്പം വാഹനത്തിലുണ്ടായിരുന്ന ആയുര്‍ തോട്ടത്തറ സ്വദേശിയായ ആള് ഓടി രക്ഷപെട്ടു. ഇയാള്‍ക്കായി അന്വേഷണം തുടരുന്നു. ജിനു കഞ്ചാവ് വിറ്റിരുന്ന റിസോര്‍ട്ടുകളിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.




