റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മദ്ധ്യ വയസ്‌കനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍

November 15, 2020 - 3:17 pm

വയനാട്: പണത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടയില്‍ മദ്ധ്യവയസ്‌കനെ തലയ്ക്കടിച്ച് കൊന്നു. വയനാട് മക്കിയാടാണ് സംഭവം. മദ്യം വാങ്ങാനെത്തിയ എടത്തറ കോളനിയില്‍ താമസിക്കുന്ന വെള്ളനാണ് കൊല്ലപ്പെട്ടത്. കേസിലെ പ്രതി മക്കിയാട് ഞാറലോട് സ്വദേശി തടത്തില്‍ കൊച്ച് എന്ന വര്‍ഗീസ് (52) അറസ്റ്റിലായി.

ഇന്നലെ രാത്രിയാണ് സംഭവം. മദ്യം വാങ്ങാനെത്തിയ പണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് വാക്കേറ്റത്തിലേക്ക് നയിച്ചത്. എടത്തറയില്‍ വെള്ളന്റെ വീട്ടില്‍ വെച്ചായിരുന്നു വാക്കുതര്‍ക്കമുണ്ടായത്. അവിടെ ഉണ്ടായിരുന്ന ചുറ്റിക ഉപയോഗിച്ച് വര്‍ഗീസ് വെള്ളന്റെ തലയ്ക്കടിക്കുകയായിരുന്നു.

കണ്ണിന് സമീപം അടിയേറ്റ വെളളന് ഗുരുതരമായ പരിക്കേറ്റു. ബോധരഹിതനായതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു. പ്രതിക്കെതിരെ കൊലക്കുറ്റത്തിനും പട്ടികജാതി പട്ടിക വര്‍ഗ്ഗ അതിക്രമ നിയമ പ്രകാരവും കേസെടുത്തു. പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു.

മാനന്തവാടി ഡിവൈഎസ്പി എപി ചന്ദ്രന്‍, വെളളമുണ്ട സിഐ എന്‍.എ സന്തോഷ്, തൊണ്ടര്‍നാട് എസ്‌ഐ എ.യു ജയപ്രകാശ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *