കേരള ഫുട്​ബാള്‍ ടീമിൽ നിന്നും തെരഞ്ഞെടുപ്പ് ഗ്രൗണ്ടിലേക്ക് ജംഷീന

മലപ്പുറം: കേരള ഫുട്​ബാള്‍ ടീമിൽ മികച്ച പ്രകടനം കാഴ്ച വെച്ച വനിത താരം തദ്ദേശ തെരഞ്ഞെടു​പ്പിലും അന്ത്തിന്നിറങ്ങുന്നു.ദേശീയ മത്സരങ്ങളിലടക്കം ശ്രദ്ധേയ പ്രകടനം കാഴ്​ചവെച്ച മുന്‍ കേരള ടീം താരം ജംഷീന ഉരുണിയന്‍ പറമ്പിലാണ്.

മലപ്പുറം നഗരസഭയിലെ 13ാം വാര്‍ഡ് കാളമ്പാടിയില്‍ എല്‍.ഡി.എഫ്​​ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്​. ജംഷീന കേരള ടീമില്‍ ഡിഫന്‍ഡറായിരുന്നു നിലവിലെ കൗണ്‍സിലര്‍ ഭര്‍തൃപിതാവ് അബ്​ദുല്‍ മജീദി​ന്റെ സബ്സ്​റ്റിറ്റ്യൂട്ട് ആവാനാണ് ജംഷീനയ്ക്ക് ആഗ്രഹം.

ആനങ്ങാടി സ്വ​േദശിയായ സിദ്ദീഖ്​-ജമീല ദമ്ബതികളുടെ മകളാണ്​
ഭര്‍ത്താവ്​ ഷമീംസാദും കുടുംബാംഗങ്ങളും പിന്തുണയുമായി കൂടെയുണ്ട്​. രാഷ്​ട്രീയമെന്നത്​ വലിയ സേവനമാണെന്ന് ജoഷീന പറയുന്നു. ജനങ്ങളുടെ പിന്തുണയുണ്ടാവുമെന്നാണ് പ്രതീക്ഷയുണ്ടെന്നും ജംഷീന പറഞ്ഞു.

ഏഴുവര്‍ഷം കേരളത്തിനുവേണ്ടി ബൂട്ടണിഞ്ഞ ജംഷീന ദേശീയ ഗെയിംസിലും പങ്കെടുത്തിട്ടുണ്ട്. 2016ല്‍ സംസ്ഥാനത്തെ മികച്ച സീനിയര്‍ വനിത ഫുട്​ബാള്‍ താരമായിരുന്നു. തിരുവല്ല മാര്‍ത്തോമ കോളജില്‍നിന്നാണ്​ ബി.എ ഇക്കോണിമിക്​സും എം.എ ഇക്കണോമിക്സും പൂര്‍ത്തിയാക്കിയത്​.

യൂനിവേഴ്​സിറ്റി തലത്തിലും നിരവധി മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്​. ജംഷീനയുടെ മൂത്ത സഹോദരി ഷെമിനാസും സംസ്ഥാന ഫുട്ബാള്‍ താരമായിരുന്നു. സഹോദരി തിരുവനന്തപുരത്ത് സ്​കൂളില്‍​ ഫുട്ബാള്‍ പരിശീലകയാണ്.

Share
അഭിപ്രായം എഴുതാം