ദീപാവലി സ്പെഷ്യൽ ,,, രാജമൗലിയുടെ ബൃഹ്മാണ്ഡ ചിത്രം “RRR”

ദീപാവലി സ്പെഷ്യൽ രാജമൗലി സംവിധായകനും നായകന്മാരായ റാം ചരൺ, ജൂനിയർ എൻ.ടി.ആർ എന്നിവരും ചേർന്നൊരുക്കുന്ന ദീപാവലി സ്പെഷ്യൽ ചിത്രം RRR ഹൈദരാബാദിൽ ചിത്രീകരണം പുരോഗമിക്കുന്നു . .. താരങ്ങളുടെ മറ്റു ചിത്രങ്ങളും ട്വിറ്റർ വഴി പുറത്തിറക്കിയിട്ടുണ്ട്. വെള്ളനിറമുള്ള കുർത്ത ധരിച്ച്, RRR എന്ന് പിന്നണിയിൽ എഴുതിയ വേദിക്കുമുന്നിലിരിക്കുന്ന മൂവരുടെയും ചിത്രമാണ്.. 2018 അവസാനത്തോടെ ചിത്രീകരണം ആരംഭിച്ച ബാഹുബലി സംവിധായകൻ രാജമൗലിയുടെ ബ്രഹ്‌മാണ്ഡ ചിത്രമാണ് ‘RRR’. രുധിരം, രൗദ്രം, രണം എന്നാണ് RRR കൊണ്ട് ഉദ്ദേശിക്കുന്നത്.

സ്വതന്ത്ര്യസമര നേതാവായിരുന്ന അല്ലൂരി സീതരാമ രാജുവായാണ് നായകൻ രാംചരൺ വേഷമിടുക. തെന്നിന്ത്യയിൽ നിന്നും ബോളിവുഡിൽ നിന്നുമുള്ള വൻ താരനിരയാണ് ഈ ചിത്രത്തിന് വേണ്ടി സ്‌ക്രീനിൽ അണിനിരക്കുന്നത്.

450 കോടി മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിൽ അജയ് ദേവ്ഗൺ, ആലിയ ഭട്ട്, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസൺ ഡൂഡി, റേ സ്റ്റീവൻസൺ എന്നിവർ മുഖ്യ വേഷങ്ങളിൽ അവതരിപ്പിക്കുന്നു. നവംബർ മാസം ആലിയാ ഭട്ട് സെറ്റിലെത്തും. ഡി.വി.വി. ദാനയ്യയാണ് ചിത്രത്തിന്റെ നിർമ്മാതാവ്. കെ. കെ. സെന്തിൽകുമാർ ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം: എം.എം. കീരവാണി, പി ആർ ഒ – ആതിര ദിൽജിത്ത്‌. 2021 ജനുവരി 8ന് ഈ ചിത്രം റിലീസ് ചെയ്യാൻ അണിയറപ്രവർത്തകർ ഉദ്ദേശിച്ചിരുന്നു . പുതിയ തീയതിയെപ്പറ്റി നിലവിൽ തീരുമാനമെടുത്തിട്ടില്ല എങ്കിലും 2021ൽ തന്നെ റിലീസ് ചെയ്യാൻ കഴിയുമെന്ന പ്രതീക്ഷയിലാണ്. ചിത്രം തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ ഉൾപ്പെടെയുള്ള ഭാഷകളിൽ പുറത്തിറങ്ങും.

Share
അഭിപ്രായം എഴുതാം