മുഹമ്മദ് സലായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ലണ്ടൻ: ലിവർപൂളിൽ ഒരു സൂപ്പർ താരത്തിനു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ടീമിന്റെ ഈജിപ്ഷ്യന്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സലായ്ക്ക് കൊവിഡ്. ദേശീയ ഫുട്‌ബോള്‍ അസോസിയേഷനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ടോഗോയ്ക്കെതിരായ ഈജിപ്തിന്റെ ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സ് യോഗ്യതാ മത്സരം നടക്കാനിരിക്കെയാണ് സൂപ്പര്‍താരത്തിന് രോഗം സ്ഥിരീകരിച്ചത്.

സലായ്ക്ക് രോഗലക്ഷണങ്ങളിലൊന്നുമില്ലായിരുന്നെന്ന് ടീം അറിയിച്ചു. മറ്റ് ടീമംഗങ്ങള്‍ക്കൊന്നും രോഗം ബാധിച്ചിട്ടില്ല.

എന്നാല്‍ സലായുമായി സമ്പര്‍ക്കത്തില്‍ വന്നവരെ ഐസോലേഷനിലാക്കിയിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം