റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബിനീഷുമായി പണമിടപാടു നടത്തിയ നാല് പേർക്ക് എൻഫോഴ്സ്മെന്റ് നോട്ടീസ്

November 14, 2020 - 6:18 pm

തിരുവനന്തപുരം : ബിനീഷ് കോടിയേരിയുമായി സാമ്പത്തിക ഇടപാട് നടത്തിയ നാല് പേർക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. കേസില്‍ ചോദ്യം ചെയ്യലിന് നേരിട്ടെത്തി ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

അരുണ്‍ എസ്, അബ്ദുള്‍ ലത്തീഫ്, റഷീദ്, അനി കുട്ടന്‍, എന്നിവര്‍ക്കാണ് എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ് അയച്ചത്. നവംബര്‍ 18 ന് ഹാജരാകാനാണ് നിര്‍ദ്ദേശം. അബ്ദുള്‍ ലത്തീഫിനും റഷീദിനും നേരത്തെയും എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ക്വാറന്റൈനിലാണെന്ന് ചൂണ്ടിക്കാട്ടി ഹാജരായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് വീണ്ടും ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
നിലവില്‍ പരപ്പന അഗ്രഹാര ജയിലിലെ പ്രത്യേക സെല്ലിലാണ് ബിനീഷിനെ പാര്‍പ്പിച്ചിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *