വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്‍ തന്റെ എആര്‍ടി (ഏജന്‍സി അവലോകന ടീമുകളില്‍) അംഗങ്ങളായി 20 ലധികം ഇന്തോ-അമേരിക്കക്കാരെ തിരഞ്ഞെടുത്തു. ഇവരില്‍ പകുതിയിലധികം പേരും സ്ത്രീകളായിരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഏകദേശം 40 ശതമാനം പേര്‍ ന്യൂനപക്ഷങ്ങളായ കറുത്ത വര്‍ഗക്കാരും ട്രാന്‍സ്‌ജെന്‍ഡറും വൈകല്യമുള്ളവരുമായിരിക്കും. വിവിധ എആര്‍ടികളിലേക്കുള്ള ടീം ലീഡുകളായി കുറഞ്ഞത് മൂന്ന് ഇന്തോ അമേരിക്കക്കാരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ അരുണ്‍ മജുംദാര്‍ ഊര്‍ജ്ജ വകുപ്പിന്റെ ടീം ലീഡാണ്. ദേശീയ മയക്കുമരുന്ന് നിയന്ത്രണ നയത്തിന്റെ ഓഫീസ് ലീഡാണ് രാഹുല്‍ ഗുപ്ത. ഓഫീസ് ഓഫ് പേഴ്സണല്‍ മാനേജ്മെന്റിന്റെ ടീം ലീഡായി കിരണ്‍ അഹൂജയെ തിരഞ്ഞെടുത്തു. പുനീത് തല്‍വാറിനെ സ്റ്റേറ്റ് എആര്‍ടി വകുപ്പിന് നല്‍കി. നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിനും ഓഫീസ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിക്കും വേണ്ടി രണ്ട് എആര്‍ടികളിലേക്ക് പാവ് സിങ്ങിനെയും തിരഞ്ഞെടുത്തു. അതുപോലെ, രണ്ട് എആര്‍ടി വാണിജ്യ വകുപ്പിലേക്കും യുഎസ്ടിആറിലേക്കും അരുണ്‍ വെങ്കട്ടരാമനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വാണിജ്യ വകുപ്പില്‍ ആത്മന്‍ ത്രിവേദി, വിദ്യാഭ്യാസ വകുപ്പില്‍ ശീതല്‍ ഷാ എന്നിവരാണ് എആര്‍ടികളിലെ മറ്റ് പ്രമുഖ ഇന്തോ അമേരിക്കക്കാര്‍. റീന അഗര്‍വാള്‍, സത്യം ഖന്ന എന്നിവരെ ഫെഡറല്‍ റിസര്‍വ്, ബാങ്കിംഗ്, സെക്യൂരിറ്റീസ് റെഗുലേറ്റര്‍മാര്‍ എആര്‍ടികളില്‍ ഉള്‍പ്പെടുത്തി; നാസയ്ക്ക് ഭവ്യ ലാല്‍; ദേശീയ സുരക്ഷാ സമിതിക്ക് ദില്‍പ്രീത് സിദ്ധു, മാനേജ്‌മെന്റ് ഓഫീസിനും ബജറ്റിനും ദിവ്യ കുമാരയ്യ; കൃഷി വകുപ്പിന് കുമാര്‍ ചന്ദ്രന്‍; അനീഷ് ചോപ്ര യുഎസ് തപാല്‍ സേവനം എന്നിങ്ങനെയാണ് മറ്റ് ഇന്തോ – അമേരിക്കക്കാര്‍.