റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇടുക്കി : നവംബര്‍ ഒന്ന് മലയാള ദിനമായും ഏഴുവരെ ഭരണഭാഷാ വാരമായും ആഘോഷിക്കുന്നതിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ഒണ്‍ലൈന്‍ മത്സരങ്ങളുടെ ഫലം പ്രഖ്യാപിച്ചു.

 ഹൈസ്‌കൂള്‍ ഹയര്‍സെക്കന്ററി വിഭാഗം കുട്ടികള്‍ക്കായി നടത്തിയ കവിതാലാപന മത്സരത്തില്‍ കട്ടപ്പന സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി അന്‍സ മരിയ ഡെസില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കാന്തിപ്പാറ സെന്റ് സെബാസ്റ്റ്യന്‍സ് പത്താം ക്ലാസിലെ സാനിയ ജോണിനാണ് രണ്ടാം സ്ഥാനം. വെള്ളയാംകുടി സെന്റ് ജെറോം എച്ച് എസ് എസിലെ ആബേല്‍ വര്‍ഗീസ് മൂന്നാമതെത്തി.

  യു പി വിഭാഗം കുട്ടികളുടെ വായനാ മത്സരത്തില്‍ ശാന്തിഗ്രാം ഗാന്ധിജി ഗവ. ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ആറാം ക്ലാസുകാരി മിത്ര ബിനോ ഒന്നാം സ്ഥാനം നേടി. തൊടുപുഴ പെരുമ്പിള്ളിച്ചിറ സെന്റ് ജോസഫ് യു പി സ്‌കൂളിലെ ഏഴാം ക്ലാസില്‍ പഠിക്കുന്ന എല്‍സ മരിയ തോമസ് രണ്ടാം സ്ഥാനവും, മേരികുളം മരിയന്‍ പബ്ലികസ്‌കൂള്‍ അഞ്ചാം ക്ലാസുകാരി ഇവാനിയ എല്‍സ വില്‍സണ്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

എല്‍ പി വിഭാഗം വായനാ മത്സരത്തില്‍ ശാന്തിഗ്രാം ഗാന്ധിജി ഗവ. ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി ഹൃദ്യാ ബിനോ ഒന്നാം സ്ഥാനവും, മൂലമറ്റം സെന്റ് ജോര്‍ജ് യുപി സ്‌കൂളിലെ മൂന്നില്‍ പഠിക്കുന്ന സേറാ സിജു രണ്ടും, തൊമ്മന്‍കുത്ത് സെന്റ് ജോസഫ് എല്‍ പി എസ് നാലാം ക്ലാസിലെ അയോണ ജയ്‌മോന്‍ മൂന്നാം സ്ഥാനവും നേടി.

 കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ പോസ്റ്റര്‍ ഡിസൈന്‍ മത്സരത്തിലെ ഏകമത്സരാര്‍ത്ഥിയായ തൊടുപുഴ കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ സെന്റര്‍ ഫോര്‍ പ്രൊഫഷണല്‍ & അഡ്വാന്‍സ്ഡ് സ്റ്റഡീസ് സോഷ്യന്‍ സയന്‍സ് വിദ്യാര്‍ത്ഥി ബിബിന്‍ ബേബിക്ക് പ്രോത്സാഹന സമ്മാനം നല്‍കാനും വിധി നിര്‍ണ്ണയ സമിതി തീരുമാനിച്ചു. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ തപാല്‍ മാര്‍ഗ്ഗം അയച്ചുനല്‍കും

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/9060/malayalam-bhasha-dinacharanam.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *