വാഷിംഗ്ടൺ: തെരഞ്ഞെടുപ്പ് വിജയത്തിനൊടുവിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് അമേരിക്കയുടെ പുതിയ വൈസ് പ്രസിഡന്റാകാൻ പോകുന്ന കമലാ ഹാരിസ് പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. താൻ ഈ ഓഫീസിലെത്തുന്ന ആദ്യ വനിതാ വൈസ് പ്രസിഡന്റാകാം, പക്ഷേ അവസാനത്തേതാകില്ല എന്നായിരുന്നു കമലയുടെ വാക്കുകൾ. അമേരിക്കയുടെ ചരിത്രത്തിലെ ആദ്യത്തെ വനിതാ വൈസ് പ്രസിഡന്റായിരിക്കും ഇന്ത്യൻ വംശജ കൂടിയായ കമല ഹാരിസ്.



