കാമുകനെ അമ്മ അംഗീകരിക്കണം, വിവാഹം നടത്തി തരണം; പടുകൂറ്റൻ ഫ്ളക്സിന് മുകളിൽ കയറി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ഭീഷണി

ഭോപ്പാല്‍: കാമുകനുമായുള്ള ബന്ധം അമ്മ എതിർക്കുകയാണെന്നും വിവാഹം നടത്തി തരണമെന്നും ആവശ്യപ്പെട്ട് പടുകൂറ്റന്‍ പരസ്യബോര്‍ഡിന് മുകളില്‍ കയറി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഭീഷണി.

മധ്യപ്രദേശിലെ ഇന്‍ഡോര്‍ പര്‍ദേശിപുരയിലെ ബന്ധേരി പാലത്തിന് സമീപത്താണ് പെൺകുട്ടി സമനില വിട്ടു പെരുമാറിയത്. കാമുകനുമായുള്ള തന്റെ ബന്ധം കുടുംബം അംഗീകരിക്കണമെന്നാണ് പെൺകുട്ടി ആവശ്യപ്പെട്ടത്.

അപകടരമായ നിലയിൽ പെൺകുട്ടി കൂറ്റന്‍ പരസ്യബോര്‍ഡിന് മുകളില്‍ കയറി നിന്ന് ഭീഷണി മുഴക്കിയതോടെ ജനക്കൂട്ടം അതിന് താഴെ തടിച്ചുകൂടി. വിവരമറിഞ്ഞ് പൊലീസും സ്ഥലത്തെത്തി. എന്നാൽ തന്റെ ആവശ്യം നടപ്പാകാതെ പിൻമാറില്ലെന്ന് പെൺകുട്ടി തീർത്തു പറയുകയായിരുന്നു.

ഗത്യന്തരമില്ലാതെ പര്‍ദേശിപുര പൊലീസ് ഇന്‍സ്‌പെക്ടര്‍ അശോക് പട്ടീദാറുടെ നേതൃത്വത്തിൽ പോലീസ് ആണ്‍കുട്ടിയെ സ്ഥലത്തെത്തിച്ച്‌ സംസാരിപ്പിച്ചു. അനുനയ സംഭാഷണങ്ങൾക്കൊടുവിൽ പെണ്‍കുട്ടി താഴെ ഇറങ്ങാൻ സന്നദ്ധയാകുകയായിരുന്നു.

Share
അഭിപ്രായം എഴുതാം