റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അടുക്കളയുടെ പശ്ചാത്തലത്തിൽ ജിയോബേബി സംവിധാനം ചെയ്യുന്ന ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന ചിത്രത്തിൻ്റെ രണ്ടാമത്തെ പോസ്റ്റർ മഞ്ജു വാര്യരുടെ ഒഫീഷ്യൽ പേജിലൂടെ റിലീസ് ചെയ്തു. കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സിന് ശേഷം ജിയോബേബി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ നിമിഷ സജയനും സുരാജ് വെഞ്ഞാറമ്മൂടുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിനുശേഷം സുരാജും നിമിഷയും വീണ്ടും ഒന്നിക്കുന്ന ഈ ചിത്രത്തിൻ്റ സംവിധായകന്‍ തന്നെയാണ് രചനയും നിര്‍വ്വഹിക്കുന്നത് . ചിത്രത്തിന്‍റെ ഛായാഗ്രഹണം സാലു കെ തോമസ് ആണ്. എഡിറ്റിംഗ് ഫ്രാന്‍സിസ് ലൂയിസ്. സംഗീതം സൂരജ് എസ് കുറുപ്പ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ നിധിന്‍ പണിക്കര്‍. ഡിജോ അഗസ്റ്റിന്‍, ജോമോന്‍ ജേക്കബ്, വിഷ്ണു രാജന്‍, സജിന്‍ എസ് രാജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത് .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *