മലപ്പുറം: മലപ്പുറത്ത് ഒരു കുടുംബത്തിലെ നാല് പേരെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നിലമ്പൂര്‍ പോത്തുങ്കല്ലിലാണ് സംഭവം. അമ്മയും മൂന്ന് മക്കളുമാണ് മരിച്ചത്. രഹ്ന, മക്കളായ ആദിത്യന്‍ (12), അര്‍ജുന്‍(10), അനന്തു(7) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
രഹ്നയെ തൂങ്ങി മരിച്ച നിലയിലും കുട്ടികളെ വിഷം അകത്തുചെന്ന് മരിച്ച നിലയിലുമാണ് കണ്ടത്. ഇവരെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആറ് മാസം മുമ്പാണ് ഇവര്‍ ഞെട്ടിക്കുളത്ത് വാടക വീട്ടില്‍ താമസം ആരംഭിച്ചത്.
കുടുംബ വഴക്കിനെ തുടര്‍ന്നാണ് ആത്മഹത്യയെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം നിലമ്പൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.



