ആന്ധ്രയിൽ അടച്ചിട്ട സര്‍ക്കാര്‍ സ്കൂളുകള്‍ തുറന്നത് തിരിച്ചടി; 829 അധ്യാപകര്‍ക്കും 575 കുട്ടികള്‍ക്കും കൊവിഡ്

വിശാഖപട്ടണം: കൊവിഡ്- 19 സാഹചര്യത്തിൽ അടച്ചിട്ട ആന്ധ്രയിലെ സര്‍ക്കാര്‍ സ്കൂളുകള്‍ തുറന്നത് വിനയായി. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 829 അധ്യാപകര്‍ക്കും 575 കുട്ടികള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

2-11-2020 തിങ്കളാഴ്ചയാണ് സ്ക്കൂളുകൾ വീണ്ടും തുറന്നിരുന്നത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 98.84 ശതമാനം സ്കൂളുകളും വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു. 87.78 ശതമാനം അധ്യാപകര്‍ ഹാജരായെങ്കിലും ഒന്‍പതാം ക്ലാസിലെ 39.62 ശതമാനവും പത്താം ക്ലാസിലെ 43.65 ശതമാനം വിദ്യാര്‍ത്ഥികളും മാത്രമാണ് ആദ്യ മൂന്ന് ദിവസങ്ങളില്‍ സ്‌കൂളിലെത്തിയത്. എന്നാൽ അധ്യാപകരിലും വിദ്യാര്‍ത്ഥികളിലും കൊവിഡ് വ്യാപിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുകയാണ്.

Share
അഭിപ്രായം എഴുതാം