റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ആത്മഹത്യ ചെയ്തു

November 5, 2020 - 7:42 pm

ഇടുക്കി: ഇടുക്കി നരിയംപാറയിൽ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി നരിയംപാറ സ്വദേശി മനോജ് (24) ആണ് ജയിലിൽ ജീവനൊടുക്കിയത്. 05-11-2020, വ്യാഴാഴ്ച ജയിലിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

23-10-2020 നാണ് ആണ് പീഡനത്തിനിരയായ 16കാരി തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ യുവതി കോട്ടയം മെഡിക്കൽ കോളേജിൽ വച്ച് 01-11-2020 ന് മരണമടഞ്ഞു. പ്രണയം നടിച്ച് പീഡനത്തിനിരയാക്കി എന്നാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മനുവിനെതിരെ പോലീസില്‍ നല്‍കിയ പരാതി. പരാതിയെ തുടർന്ന് അറസ്റ്റിലായ പ്രതി ജയിലിൽ വച്ചാണ് ജീവനൊടുക്കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *