ന്യൂഡല്‍ഹി: മോഡി സര്‍ക്കാരിന്റെ പ്രധാന പദ്ധതി സ്റ്റാര്‍ട്ടപ്പ് ഇന്ത്യ വന്‍ വിജയമെന്ന് റിപ്പോര്‍ട്ട്. 2020ല്‍ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണത്തില്‍ 57% വളര്‍ച്ചയാണ് രാജ്യം നേടിയത്. 2016 ജനുവരി മുതല്‍, വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് (ഡിപിഐഐടി) 2020 നവംബര്‍ 4 വരെ 39,181 കമ്പനികളെയാണ് സ്റ്റാര്‍ട്ടപ്പുകളായി അംഗീകരിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇത് 24,927 ആയിരുന്നു. ദിവസം 26 സ്റ്റാര്‍ട്ടുകളെന്ന നിലയിലാണ് സംരംഭങ്ങള്‍ സര്‍ക്കാര്‍ അംഗീകാരം നേടുന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സ്റ്റാര്‍ട്ടപ്പ് ഇന്ത്യ സംരംഭം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് 2016 ജനുവരി 16 ന് ആരംഭിച്ചത്.ഇന്ത്യ ഒരു സ്റ്റാര്‍ട്ടപ്പ് ഹബ് ആയി അതിവേഗം വളരുകയാണെന്ന് സര്‍ക്കാര്‍ നിക്ഷേപ പ്രമോഷന്‍ ഏജന്‍സി ഇന്‍വെസ്റ്റ് ഇന്ത്യ ട്വീറ്റ് ചെയ്തു. ഡിപിഐഐടി സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കാന്‍ ഏഴ് ഗവേഷണ പാര്‍ക്കുകള്‍,നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 100 ഇന്നൊവേഷന്‍ സോണുകള്‍ എന്നിവ സ്ഥാപിക്കാനിരിക്കുകയാണ്.



